Cancer Information in Malayalam
Genetics, Screening and Prevention
Inherited risk, genetic counselling and testing, family screening, warning signs, screening tests and risk reduction.

Prepared and medically reviewed by
Dr. Allwin George
MBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Meet Dr. Allwin Georgeപുതുതായി വന്നതോ വലുതാകുന്നതോ ആയ മുഴ, കാരണം വ്യക്തമല്ലാത്ത രക്തസ്രാവം(bleeding) , മലം പോകുമ്പോഴോ മൂത്രം ഒഴിക്കുമ്പോഴോ ഉണ്ടാകുന്ന എന്തെങ്കിലും പുതിയ ബുദ്ധിമുട്ടുകൾ, മാറാത്ത ചുമ അല്ലെങ്കിൽ ശബ്ദമാറ്റം, ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ട്, അകാരണമായ ഭാരം കുറയൽ, ഉണങ്ങാത്ത അൾസർ , എവിടെയെങ്കിലുമുള്ള തുടർച്ചയായ വേദന, അമിതമായ ക്ഷീണം എന്നിവ പരിശോധിക്കേണ്ട ലക്ഷണങ്ങളാണ്. ഇവയിൽ ഭൂരിഭാഗം ലക്ഷണങ്ങളും ക്യാൻസർ അല്ലാത്ത മറ്റെന്തെങ്കിലും കാരണങ്ങൾ മൂലമായിരിക്കും. എന്നിരുന്നാലും ഈ ബുദ്ധിമുട്ടുകൾ വിട്ടുമാറാതെ ഇരിക്കുകയോ വഷളാകുകയോ ചെയ്താൽ പരിശോധനകൾ ചെയ്തു ക്യാൻസർ അല്ല എന്ന് ഉറപ്പിക്കണം. ചില ക്യാന്സറുകൾ ലക്ഷണങ്ങളില്ലാതെയും ഉണ്ടാകാം.
പുതുതായി വന്ന മുഴ മാറാതെ തുടരുക, വലുതാകുക, കട്ടിയുള്ളതോ ചലിക്കാത്തതോ ആയി തോന്നുക, മുഴയുടെ മുകളിൽ ഉള്ള ചർമ്മത്തിൽ മാറ്റങ്ങൾ ഉണ്ടാകുക, മുലക്കണ്ണിൽ മാറ്റങ്ങൾ ഉണ്ടാകുക, മുഴകളുടെ കൂടെ വേദന, പനി, അല്ലെങ്കിൽ ഭാരം കുറയൽ എന്നിവയും ഉണ്ടാകുകയാണെങ്കിൽ പരിശോധന വേണം. Breast, കഴുത്ത്, കക്ഷം, groin, testis എന്നിവിടങ്ങളിലെ മുഴകൾ പ്രത്യേകം ശ്രദ്ധിക്കണം. മുഴ ആവർത്തിച്ച് അമർത്തുകയോ മസാജ് ചെയ്യുകയോ ചെയ്യരുത്. കൂടുതൽ പരിശോധനകളും , സ്കാനുകളും ചിലപ്പോൾ ബയോപ്സിയും ആവശ്യമായി വന്നേക്കാം .
അല്ല. Thyroid രോഗം, diabetes, infection, ദഹനരോഗങ്ങൾ, depression, ചില മരുന്നുകൾ, ഭക്ഷണനിയന്ത്രണം തുടങ്ങിയ പല കാരണങ്ങൾകൊണ്ടും ഭാരം കുറയാം. എന്നാൽ ഒരു കാരണവുമില്ലാതെ 6–12 മാസത്തിനുള്ളിൽ ശരീരഭാരത്തിന്റെ ഏകദേശം 5% അല്ലെങ്കിൽ അതിലധികം കുറയുകയാണെങ്കിൽ കൂടുതൽ പരിശോധനകൾ ചെയ്തു ക്യാൻസർ ഇല്ല എന്ന് ഉറപ്പ് വരുത്തണം. വേഗത്തിൽ ഭാരം കുറയുക, ഭക്ഷണം ഇറക്കാൻ ബുദ്ധിമുട്ട് നേരിടുക , രക്തസ്രാവം(bleeding) , മുഴ, പനി, ഗുരുതരമായ ക്ഷീണം എന്നിവ ഉണ്ടെങ്കിൽ കൂടുതൽ പരിശോധനകൾക്കായി ഡോക്ടറെ കാണണം.
ഇവ ഭൂരിഭാഗം ആൾകാരിലും സാധാരണ ഒരു പനിയുടെ ലക്ഷണം മാത്രമേ ആയിരിക്കുകയുള്ളു ; പലപ്പോഴും ക്യാൻസർ കാരണം ആയിരിക്കില്ല. എന്നാൽ ഈ ലക്ഷണങ്ങൾ കുറെ നാൾ നീണ്ടുനിൽക്കുകയോ , ആവർത്തിച്ച് വരുകയോ ,ഇതുകാരണം ഉറക്കം തടസ്സപ്പെടുകയോ , ഇതിന്റെ കൂടെത്തന്നെ ഭാരം കുറയുകയോ , കഴലകൾ (lymph nodes) വീങ്ങുകയോ , വിളർച്ച (pallor) ഉണ്ടാകുകയോ , തൊലിപ്പുറത്തു നീലിച്ചു വരുകയോ (bruising), ചെയ്താൽ പരിശോധനകൾക്കായി ഡോക്ടറെ കാണണം. ഇവ ക്യാൻസറിന്റെ ലക്ഷണങ്ങൾ ആയിരിക്കാം . ക്യാൻസർ ചികിത്സയിലുള്ളവർ ചെറിയ പനി പോലും oncology team-നെ അറിയിക്കണം.
മൂന്നാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കുന്ന ചുമ, വർദ്ധിച്ചു വരുന്ന ശ്വാസതടസ്സം, ഇടയ്ക്കിടെയുണ്ടാകുന്ന നെഞ്ചിലെ അണുബാധ (chest infection), നെഞ്ചുവേദന, ശബ്ദത്തിനുണ്ടാകുന്ന മാറ്റം, കഫത്തിൽ രക്തത്തിന്റെ അംശം കാണപ്പെടുന്നത് എന്നിവ കൃത്യമായി പരിശോധിക്കേണ്ട ലക്ഷണങ്ങളാണ്. പുകവലിക്കുന്നവർക്ക് ലങ് ക്യാൻസർ (lung cancer) വരാനുള്ള സാധ്യത കൂടുതലാണെങ്കിലും, പുകവലിക്കാത്തവരിലും ഇത് കണ്ടുവരാറുണ്ട്. കഫത്തിലൂടെ രക്തം വരിക, തീവ്രമായ ശ്വാസതടസ്സം അല്ലെങ്കിൽ സഹിക്കാനാവാത്ത നെഞ്ചുവേദന എന്നിവ അനുഭവപ്പെട്ടാൽ ഉടൻതന്നെ അടിയന്തര വൈദ്യസഹായം തേടേണ്ടതാണ്. ഇവയൊക്കെ ശ്വാസകോശ ക്യാൻസറിന്റെ ലക്ഷണങ്ങളാകാനും ഇടയുണ്ട്.
മൂത്രത്തിലോ മലത്തിലോ ഒരു തവണയെങ്കിലും വ്യക്തമായി രക്തം കണ്ടാൽ അത് നിസ്സാരമായി കാണരുത്. Piles, infection, stones തുടങ്ങിയ ഭയപ്പെടേണ്ടതില്ലാത്ത കാരണങ്ങളാണ് സാധാരണയായി കണ്ടുവരാറുള്ളതെങ്കിലും, cancer ഉൾപ്പെടെയുള്ള ഗുരുതര കാരണങ്ങൾ കാരണം അല്ല എന്ന് അടിയന്തരമായി ഉറപ്പുവരുത്തേണ്ടതുണ്ട്. വേദനയോടുകൂടിയ blood clots, അമിത രക്തസ്രാവം, കറുത്ത tar പോലുള്ള മലം, മൂത്രം പോകാതിരിക്കുക, തലചുറ്റൽ തുടങ്ങിയ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഉടൻതന്നെ അടിയന്തര ചികിത്സ ഉറപ്പാക്കുക.
ഉണ്ടാകാം., രോഗലക്ഷണങ്ങൾ പുറത്തുവരുന്നതിന് മുൻപുതന്നെ, സ്ക്രീനിംഗ് (Screening) വഴിയോ മറ്റ് പരിശോധനകൾക്കിടയിലോ ചില ക്യാൻസറുകൾ നേരത്തെ കണ്ടെത്താനായേക്കാം. അതുകൊണ്ട് തന്നെ നിശ്ചിത മാനദണ്ഡങ്ങൾ അനുസരിച്ച് യോഗ്യരായവർ ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സ്ക്രീനിംഗുകൾ ചെയ്യുന്നത് നല്ലതാണ്.
എന്നാൽ യാതൊരു ആരോഗ്യപ്രശ്നങ്ങളുമില്ലാത്ത എല്ലാവരും അനാവശ്യമായി ഇത്തരം സ്കാനുകളോ ട്യൂമർ മാർക്കർ (tumour-marker) പരിശോധനകളോ ചെയ്യുന്നത് വ്യാജ ഭീതിക്കും അനാവശ്യമായ ബയോപ്സി പരിശോധനകൾക്കും വഴിവെച്ചേക്കാം. അതിനാൽ സ്ക്രീനിംഗ് നടത്തുമ്പോൾ വ്യക്തിയുടെ പ്രായം, ലിംഗഭേദം, രോഗസാധ്യതകൾ (risk factors), കുടുംബത്തിലെ രോഗപാരമ്പര്യം എന്നിവ നിർബന്ധമായും പരിഗണിക്കേണ്ടതുണ്ട്.
ഇല്ല, ഉറപ്പിക്കാൻ കഴിയില്ല. ആദ്യഘട്ടങ്ങളിലുള്ളതോ (Early stage) ശരീരത്തിന്റെ ഒരു പ്രത്യേക ഭാഗത്ത് മാത്രം ഒതുങ്ങിനിൽക്കുന്നതോ (Localised) ആയ ക്യാൻസറുകൾ ഉള്ളവർക്കും സാധാരണ ചെയ്യാറുള്ള ബ്ലഡ് കൗണ്ട്, ലിവർ ഫംഗ്ഷൻ, കിഡ്നി ഫംഗ്ഷൻ തുടങ്ങിയ പരിശോധനാ ഫലങ്ങൾ നോർമലായി കാണപ്പെടാം.
രോഗലക്ഷണങ്ങളോ അസ്വസ്ഥതകളോ തുടർച്ചയായി അനുഭവപ്പെടുന്നുണ്ടെങ്കിൽ, ബ്ലഡ് ടെസ്റ്റുകൾ നോർമൽ ആണെങ്കിൽ പോലും അത് നിസ്സാരമായി കാണാതെ കൃത്യമായി പരിശോധിച്ച് ഉറപ്പുവരുത്തേണ്ടതുണ്ട്.
രോഗലക്ഷണങ്ങൾ ഒന്നുമില്ലാത്ത വ്യക്തികളിൽ, ക്യാൻസറോ അല്ലെങ്കിൽ ക്യാൻസറിലേക്ക് മാറിയേക്കാവുന്ന കോശമാറ്റങ്ങളോ (precancerous changes) ആരംഭത്തിൽ തന്നെ കണ്ടെത്താൻ നടത്തുന്ന പരിശോധനകളെയാണ് സ്ക്രീനിംഗ് എന്ന് പറയുന്നത്.
സ്തനാർബുദം (Breast cancer), ഗർഭാശയഗള ക്യാൻസർ (Cervical cancer), വൻകുടൽ ക്യാൻസർ (Colorectal cancer) എന്നിവയ്ക്കും, കടുത്ത പുകവലി ശീലമുള്ളവർ ഉൾപ്പെടുന്ന ഉയർന്ന രോഗസാധ്യതയുള്ളവരിൽ ശ്വാസകോശ ക്യാൻസറിനും ഫലപ്രദമായ സ്ക്രീനിംഗ് രീതികൾ നിലവിലുണ്ട്.
ഓർത്തിരിക്കേണ്ട കാര്യം: സ്ക്രീനിംഗ് എന്നത് രോഗലക്ഷണങ്ങൾ ഉള്ളവർ നടത്തുന്ന രോഗനിർണ്ണയ പരിശോധനയ്ക്ക് (Diagnostic evaluation) തുല്യമല്ല. ശരീരത്തിൽ എന്തെങ്കിലും അസ്വസ്ഥതകളോ രോഗലക്ഷണങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ അടുത്ത സ്ക്രീനിംഗ് തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ ഡോക്ടറെ കണ്ട് ആവശ്യമായ പരിശോധനകൾ നടത്തേണ്ടതാണ്.
ഓരോ രാജ്യത്തെയും മെഡിക്കൽ മാർഗ്ഗനിർദ്ദേശങ്ങളും വ്യക്തിഗതമായ രോഗസാധ്യതയും (risk level) അനുസരിച്ചാണ് സ്ക്രീനിംഗ് തീരുമാനിക്കുന്നത്.
സാധാരണ രോഗസാധ്യതയുള്ളവർ (Average Risk): മറ്റ് പ്രത്യേക ആരോഗ്യപ്രശ്നങ്ങളോ രോഗപാരമ്പര്യമോ ഇല്ലാത്ത സ്ത്രീകൾ സാധാരണയായി മധ്യവയസ്സ് (40-50 വയസ്സ്) മുതൽ കൃത്യമായ ഇടവേളകളിൽ മാമ്മോഗ്രാം (Mammography) പരിശോധന നടത്തുന്നത് നല്ലതാണ്.
ഉയർന്ന രോഗസാധ്യതയുള്ളവർ (High Risk): കുടുംബത്തിൽ ക്യാൻസർ പാരമ്പര്യമുള്ളവർ, ജനിതക വ്യതിയാനങ്ങൾ (Genetic variants) ഉള്ളവർ, ചെറുപ്പത്തിൽ നെഞ്ചിന്റെ ഭാഗത്ത് റേഡിയേഷൻ ചികിത്സ ലഭിച്ചിട്ടുള്ളവർ എന്നിവർ കുറച്ചുകൂടി ചെറുപ്പത്തിലേ തന്നെ സ്ക്രീനിംഗ് ആരംഭിക്കേണ്ടി വരാം. ഇവർക്ക് മാമ്മോഗ്രാമിന് പുറമേ എം.ആർ.ഐ (MRI) പരിശോധനകളും ഡോക്ടർമാർ നിർദ്ദേശിക്കാറുണ്ട്.
പ്രത്യേകം ശ്രദ്ധിക്കുക: സ്തനത്തിൽ പുതിയതായി എന്തെങ്കിലും തടിപ്പോ (lump) മുഴയോ അല്ലെങ്കിൽ മുലക്കണ്ണുകളിൽ വ്യത്യാസങ്ങളോ (nipple changes) ശ്രദ്ധയിൽപ്പെട്ടാൽ അടുത്ത സ്ക്രീനിംഗ് തീയതി വരെ കാത്തുനിൽക്കാതെ ഉടൻ തന്നെ ഡോക്ടറെ കണ്ട് പരിശോധിക്കേണ്ടതാണ്.
സ്വയം നടത്തുന്ന പരിശോധന മാമ്മോഗ്രാമിനോ (Mammography) ഡോക്ടർ നടത്തുന്ന പരിശോധനകൾക്കോ പകരമാവില്ല. എങ്കിലും സ്വന്തം സ്തനങ്ങളുടെ സാധാരണ രൂപവും സ്പർശവും അറിഞ്ഞിരിക്കുന്നത് (Breast awareness) മാറ്റങ്ങൾ തിരിച്ചറിയാൻ സഹായിക്കും. സ്തനങ്ങളിൽ പുതിയ തടിപ്പ്, ചർമ്മത്തിലുണ്ടാകുന്ന മാറ്റങ്ങൾ, മുലക്കണ്ണുകൾ ഉള്ളിലേക്ക് വലിയുക, രക്തം കലർന്ന ശ്രവം വരുക തുടങ്ങിയ മാറ്റങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ അറിയിക്കണം. സ്തനങ്ങളിലുണ്ടാകുന്ന മിക്ക മാറ്റങ്ങളും ക്യാൻസർ ആകണമെന്നില്ല, എങ്കിലും സ്വയം രോഗനിർണയം നടത്തരുത്.
21 വയസു കഴിഞ്ഞ എല്ലാ സ്ത്രീകളും, പ്രായവും മെഡിക്കൽ നിർദ്ദേശങ്ങളും അനുസരിച്ച് HPV test, Pap smear അല്ലെങ്കിൽ ഇവ രണ്ടും ചേർന്ന പരിശോധനകൾ നടത്തണം. HPV വാക്സിൻ എടുക്കുന്നത് രോഗസാധ്യത വളരെയധികം കുറയ്ക്കുമെങ്കിലും സ്ക്രീനിംഗിന്റെ ആവശ്യകത പൂർണ്ണമായി ഇല്ലാതാക്കുന്നില്ല. ഗർഭാശയം നീക്കം ചെയ്തവർ (Hysterectomy), മുൻപ് അതീവ ഗുരുതരമായ കോശവ്യത്യാസങ്ങൾ (High-grade lesion) ഉണ്ടായിരുന്നവർ, പ്രതിരോധശേഷി കുറഞ്ഞവർ എന്നിവർക്ക് പരിശോധനാ സമയക്രമത്തിൽ മാറ്റമുണ്ടാകാം. അസാധാരണമായ രക്തസ്രാവമോ (abnormal vaginal bleeding), ശ്രവമോ (abnormal vaginal discharge) ഉണ്ടായാൽ സ്ക്രീനിംഗ് തീയതി നോക്കാതെ ഉടൻ ഡോക്ടറെ കാണണം.
High-risk HPV വൈറസ് ബാധ (viral infection) മൂലമുണ്ടാകുന്ന ഭൂരിഭാഗം ഗർഭാശയഗള ക്യാൻസറുകളും മറ്റ് ചില ക്യാൻസറുകളും തടയാൻ HPV വാക്സിൻ സഹായിക്കും. വൈറസ് ബാധ ഉണ്ടാകുന്നതിന് മുൻപ് (ചെറുപ്പത്തിൽ) വാക്സിൻ എടുക്കുന്നതാണ് ഏറ്റവും ഫലപ്രദം. നിലവിലുള്ള HPV അണുബാധയെയോ ക്യാൻസറിനെയോ ചികിത്സിക്കാൻ വാക്സിന് കഴിയില്ല. വാക്സിൻ എടുത്തവരും കൃത്യമായ സ്ക്രീനിംഗ് പരിശോധനകൾ തുടരണം.
സാധാരണ രോഗസാധ്യതയുള്ളവർ (Average-risk adults ) 45–50 വയസ്സ് മുതൽ സ്ക്രീനിംഗ് ആരംഭിക്കണം. ഇതിനായി Stool-based tests അല്ലെങ്കിൽ Colonoscopy ഉപയോഗിക്കാം. കുടുംബത്തിൽ ക്യാൻസർ പാരമ്പര്യമുള്ളവരും വൻകുടലിൽ വീക്കമുള്ളവരും (IBD), മുൻപ് polyps ഉള്ളവരും നേരത്തെ തന്നെ പരിശോധനകൾ ആരംഭിക്കണം. മലത്തിൽ രക്തം കാണുക, വിളർച്ച, മലാശയ ശീലങ്ങളിലെ മാറ്റം എന്നിവ ഉണ്ടായാൽ സ്ക്രീനിംഗിനായി കാത്തുനിൽക്കാതെ കൃത്യമായ രോഗനിർണ്ണയ പരിശോധന നടത്തണം.
ദീർഘകാലമായി കടുത്ത പുകവലി ശീലമുള്ളവർക്കും (adults aged 50 to 80 with 20 pack-year smoking) അടുത്തിടെ പുകവലി നിർത്തിയവർക്കും (കഴിഞ്ഞ 15 വർഷത്തിനുള്ളിൽ) വർഷത്തിലൊരിക്കലുള്ള Low-dose CT screening പ്രയോജനപ്പെടാം. ഇത് എല്ലാവരും ചെയ്യുന്ന സാധാരണ X-ray അല്ല. പുകവലി നിർത്താനുള്ള സഹായവും ഇതിന്റെ ഭാഗമായി ലഭിക്കണം. രോഗലക്ഷണങ്ങൾ ഉള്ളവർ ഉടൻ തന്നെ വിശദമായ പരിശോധനയ്ക്ക് വിധേയരാകണം.
ഇല്ല, നിലവിൽ എല്ലാ ക്യാൻസറുകളും ഒറ്റയടിക്ക് കണ്ടെത്താൻ കഴിയുന്ന രക്തപരിശോധനകൾ ഇല്ല. ഇതിനായുള്ള Multi-cancer detection tests ഇപ്പോഴും പഠനങ്ങളിലാണ്. അവയുടെ ഫലം പോസിറ്റീവായാൽ ക്യാൻസർ ഉറപ്പിക്കാനോ, നെഗറ്റീവായാൽ ക്യാൻസർ ഇല്ലെന്ന് തീർത്തുപറയാനോ കഴിയില്ല. തെളിയിക്കപ്പെട്ട അവയവ കേന്ദ്രീകൃത (Organ-specific) സ്ക്രീനിംഗും രോഗലക്ഷണങ്ങൾ കണ്ടുള്ള പരിശോധനയുമാണ് ശരിയായ രീതി.
ആരോഗ്യമുള്ള ഒരാളിൽ (Average-risk healthy person ) ക്യാൻസർ സ്ക്രീനിംഗിനായി Whole-body PET-CT നിർദ്ദേശിക്കാറില്ല. ഇത് അനാവശ്യ റേഡിയേഷനും അനാവശ്യ ഭയത്തിനും കാരണമായേക്കാം. ക്യാൻസർ സ്ഥിരീകരിച്ച ശേഷമോ ഡോക്ടർക്ക് പ്രത്യേക സംശയങ്ങൾ ഉള്ളപ്പോഴോ മാത്രമാണ് PET-CT ഉപകരിക്കുന്നത്.
സാധാരണയായി ഉപയോഗിക്കാറില്ല. ബ്ലഡ് ടെസ്റ്റ് വഴി ചെയ്യാൻ പറ്റുന്ന CEA, CA 19-9, CA 15-3, CA-125 തുടങ്ങിയ മാർക്കറുകൾ ക്യാൻസർ ഇല്ലാത്തവരിലും ഉയർന്നേക്കാം. ചിലപ്പോൾ ക്യാൻസർ ഉണ്ടെങ്കിൽ പോലും ഉയരാതെയും ഇരിക്കാം. ക്യാൻസർ ചികിത്സയുടെ പുരോഗതിയും പുനരാഗമനവും നിരീക്ഷിക്കാനാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. ആരോഗ്യമുള്ളവർ ഇത്തരം ടെസ്റ്റുകൾ ചെയ്യുന്നത് വ്യാജ ഭീതിക്കോ തെറ്റായ ആശ്വാസത്തിനോ വഴിതെളിക്കാം. PSA, AFP പോലുള്ള ചില പ്രത്യേക പരിശോധനകൾ ഡോക്ടറുടെ ഉപദേശപ്രകാരം (selected high-risk groups) മാത്രം ചെയ്യാം.
തീർച്ചയായും മാറും. കുടുംബത്തിൽ ആർക്കൊക്കെ, ഏത് പ്രായത്തിൽ ഏതൊക്കെ ക്യാൻസർ വന്നു എന്നത് പ്രധാനമാണ്. പാരമ്പര്യമുള്ളവർക്ക് നേരത്തെ സ്ക്രീനിംഗ് തുടങ്ങേണ്ടതും ചെറിയ ഇടവേളകളിൽ നടത്തേണ്ടതും ആയി വരാം.. ചിലർക്ക് Genetic counselling ആവശ്യമായി വരാം. അതിനാൽ മാതാപിതാക്കളുടെയും അവരുടെ കുടംബത്തിലെയും , സഹോദരീ സഹോദരന്മാരുടെയും രോഗവിവരങ്ങൾ ഡോക്ടറോട് വ്യക്തമാക്കുക.
Need an individual medical opinion?
Cancer diagnosis and treatment decisions must be based on the complete medical history, examination, pathology and imaging findings.
For appointment enquiries only. WhatsApp is not an emergency service.
Medical disclaimer
This information is intended for general patient education and does not replace consultation with a qualified healthcare professional. Diagnosis, treatment and supportive care must be individualised according to the cancer type, stage, overall health and treatment plan.
Book an oncology consultation
Medically reviewed by
Dr. Allwin GeorgeMBBS, MD (Radiation Oncology), DM (Medical Oncology)
Consultant Medical and Haemato-Oncologist
Last medically reviewed: 23 August 2026